അത്ഭുതം നിങ്ങളുടെ അധരങ്ങളില്‍ തന്നേ!
ജോണ്‍ ഓസ്റ്റിന്‍.
ജീവിതത്തില്‍ എപ്പോഴെങ്കിലം ദൈവത്തില്‍നിന്ന് ഒരത്ഭുതം നിങ്ങള്‍ പ്രതീക്ഷിച്ചിട്ടുണ്ടായിരിക്കാം. അത് നിങ്ങള്‍ക്കുവേണ്ടിയോ, കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും വേണ്ടിയോ ആകാം. പലപ്പോഴും ഇപ്രകാരമുളള അവസ്ഥകളില്‍ ഞാനും നിങ്ങളും ആയിത്തീര്‍ന്നിട്ടുണ്ടെന്നുളളതിന് സംശയമില്ല.
ഇതു വായിച്ചുകൊണ്ടിരിക്കുന്ന ചിലരെങ്കിലും ഏറ്റവും വലിയ ചില ആവശ്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. നിങ്ങളുടെ ജീവിത്തില്‍ ഒരത്ഭുതം നടന്നേ മതിയാകൂ. നിങ്ങള്‍ സഹിക്കുന്ന രോഗമോ എതെങ്കിലും തീരാവ്യാധിയോ, നിങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടോ? കുടുംബപരമായോ, സാമ്പത്തികമായോ മറ്റേതെങ്കിലും പ്രതിസന്ധിയാണോ നിന്നെ ഭയചകിതനാക്കുന്നത്? ഒരത്ഭുതത്തിനുവേണ്ടി നിങ്ങള്‍ വാഞ്ഛിക്കുന്നില്ലേ?
ഇതാ, നിങ്ങള്‍ക്ക് ഒരു സുവാര്‍ത്ത! ദൈവത്തില്‍നിന്ന് ഒരത്ഭുതം നിങ്ങള്‍ക്ക് പ്രാപിക്കാം. ദൈവം അത്ഭുതം പ്രവര്‍ത്തിക്കുന്നവനാണ്്. വി. ബൈബിളില്‍ ദൈവം ചെയ്ത അനേകം അത്ഭുതങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവചനം നിങ്ങള്‍ വായിച്ചാല്‍ ആ ദൈവത്തെ കണ്ടെത്തും. മലാഖി. 3-6 ല്‍ ”യഹോവയായ ഞാന്‍ മാറാത്തവന്‍” എന്നും, എബ്ര. 13.8 ല്‍ യേശുക്രിസ്തു ഇന്നലേയും ഇന്നും എന്നേക്കും അനന്യന്‍ തന്നേ എന്നും രേഖപ്പെടുത്തിയിരിക്കുന്നു. അത്ഭുതങ്ങളുടെ കാലം കഴിഞ്ഞുപോയി എന്നാണ് ഞാന്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തിരിക്കുന്നത്. ”അത്ഭുതങ്ങളുടെ കാലം” എന്നല്ല പ്രത്യുത ”അത്ഭുതങ്ങളുടെ ദൈവം” എന്നുളളതാണ് പ്രസക്തമായിട്ടുളളത്. ആ ദൈവം ഇന്നും മാറ്റമില്ലാത്തവനായി തുടരുന്നു എന്ന സത്യം ഞാന്‍ അവസാനം കണ്ടെത്തി.
നിങ്ങള്‍ക്ക് അത്യന്താപേക്ഷിതമായിരിക്കുന്ന ഈ അത്ഭുതം എവിടെയാണ്? അത് എങ്ങന പ്രാപിക്കാം ?
അനേകര്‍ ഭൂമിയില്‍ അത്ഭുതത്തിനുവേണ്ടി അങ്ങുമിങ്ങും ഓടി അലയുന്നുണ്ട്. ഒരാളുടെ അടുക്കല്‍ നിന്ന് പ്രത്യാശയോടെ, താല്‍പ്പര്യത്തോടെ, ആകാംഷയോടെ, നിങ്ങള്‍ മറ്റൊരാളുടെ അടുക്കലേക്ക് കടന്നുചെയ്യുന്നു. ദൈവം തിരഞ്ഞെടുത്ത ചില പാത്രങ്ങള്‍ മുഖാന്തിരമായി ചിലര്‍ക്ക് സഹായം ലഭിക്കുമ്പോള്‍ മറ്റനേകം പേര്‍ നിരാശരായി തിരിച്ചുവരുന്നു.
അതേ, ആ അത്ഭുതം എവിടെ കണ്ടെത്താം? നമുക്ക് തിരുവചനം പരിശോധിക്കാം. തിരുവചനം എന്തു പറയുന്നു: ”വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു” അത് ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസവചനം തന്നേ. (റോമ. 10. 8-10) യേശുവിനെ കര്‍ത്താവ് എന്ന് വായ്‌കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു എന്ന് ഹൃദയംകൊണ്ട് വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും.