കുടുംബങ്ങള്‍ക്ക് ആശ്വാസം യു എസ് ട്രിബ്യൂണ്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്
ഓസ്റ്റിന്‍: സഭാവ്യത്യാസമില്ലാതെ പ്രസിദ്ധീകരിക്കുന്ന ഇന്തോഏഷ്യന്‍-അമേരിക്കന്‍ മിഷന്‍ പ്രസീദ്ധീകരണമായ യു എസ് ‘ട്രിബ്യൂണ്‍ അമേരിക്കയിലെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ആശ്വാസമാണന്ന് ഓസ്റ്റിന്‍ എഡിഷന്‍ പ്രകാശിപ്പിച്ചുകൊണ്ട് സീറോ മലബാര്‍ രൂപതാ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പറഞ്ഞു. പുതിയ എഡിഷന്റെ ആദ്യകോപ്പി ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക് ചര്‍ച്ച് ഇടവക വികാരിയായ ഫാ. ഡോമിനിക്ക് പെരുനിലത്തിനു നല്‍കിക്കൊണ്ട് പ്രകാശനം നടത്തി. പ്രതിസന്ധികള്‍ നിറഞ്ഞ ലോകത്ത് സമാധാനത്തിനുവേണ്ടി നെട്ടോട്ടമോടുന്ന സമൂഹത്തിന് ആശ്വാസത്തിന്റെ തുരുത്താണ് യുഎസ് ട്രിബ്യൂണ്‍ എന്ന് അദ്ദേഹം പറഞ്ഞു. പുതിയ തലമുറക്കുവേണ്ടി അവരെ ആകര്‍ഷിക്കുന്ന തരത്തിലുളള ലേഖനങ്ങള്‍ ഇംഗ്ലീഷിലും പ്രസീദ്ധീകരിക്കുന്നതിനാല്‍ ഏറെ സഹായകമാകും. ഓസ്റ്റിനിലെ പ്രമുഖ വ്യവസായികളും, യുഎസ് ട്രിബൂണിന്റെ പ്രിതിനിധികളുമായ ജിബി പാറയ്ക്കലും, സിജോ വടക്കനും കോപ്പികള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ യുഎസ് ട്രിബ്യൂണ്‍ സര്‍ക്കുലേഷന്‍ മാനേജര്‍ തോമസ് ഫിലിപ്പോസ്, വര്‍ഗീസ് മാത്യു- ചീഫ് എഡിറ്റര്‍ എന്നിവര്‍ ആസംസകള്‍ അറിയിച്ചു.