പാവങ്ങളുടെ ഉന്നമനത്തിനുവേണ്ടി ഗര്‍ജ്ജിച്ച വിശുദ്ധന്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍
പാവങ്ങളുടെ ഉന്നമനത്തിനുവേണ്ടി ഗര്‍ജ്ജിച്ച വിശുദ്ധനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ 1805 ഫെബ്രുവരി 10 ന് കൈനകരിയില്‍ ജനിച്ചു. പളളികള്‍, പളളിക്കുടങ്ങള്‍ ഇവ തുടങ്ങിയില്ലെങ്കില്‍ പളളികള്‍ പൂട്ടണമെന്നു പ്രഖ്യാപിച്ച ചാവറയച്ചന്റെ പ്രഖ്യാപനം കാലം കഴിഞ്ഞപ്പോള്‍ കത്തോലിക്കാസഭയ്ക്ക് പുതിയ വാതായനങ്ങള്‍ തുറക്കപ്പെടുകയായിരുന്നു. കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ വ്യാപിച്ചുകിടക്കുന്ന ഇങക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അതിനു തെളിവാണ്.
ഭാരതത്തിലെ വിവിധ പട്ടണങ്ങളുടെ നടുവില്‍ വ്യാപിച്ചുകിടക്കുന്ന ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടാതെ കാര്‍മലൈറ്റ്‌സ് ഓഫ് മേരി എന്ന ആദ്യത്തെ ക്രിസ്ത്യന്‍ സന്യസ്ത സമൂഹത്തിന് രൂപം കൊടുത്ത ചാവറയച്ചന്‍ ക്രൈസ്തവ സമൂഹത്തിന് വിപ്ലവകരമായ നേട്ടമാണ് നല്‍കിയത്. സീറോ മലബാര്‍ സഭയുടെ ആദ്യത്തെ പ്രസ്, സംസ്‌കൃത വിദ്യാലയം, ആദ്യ ഇംഗ്ലീഷ് വിദ്യാലയം, തുടങ്ങിയവയുടെ തുടക്കക്കാരനാണ് ചാവറയച്ചന്‍. 1871 ജനുവരി – 3 ന് 66-ാമത്തെ വയസ്സില്‍ മരണമടയുന്നതുവരെ ജീവിതം ഒരു തീപ്പന്തമായി സമൂഹത്തിനുവേണ്ടി ജ്വലിപ്പിച്ച ധീരനായ വൈദികനായിരുന്നു. 1955 ല്‍ ചാവറയച്ചനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുളള നാമകരണ നടപടികള്‍ക്ക് തുടക്കം കുറിച്ചു. ചാവറയച്ചന്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ കേരളത്തില്‍ അദ്ദേഹം നടപ്പാക്കിയ ചരിത്രപരമായ സാമൂഹ്യ സേവനങ്ങളുടെ മുന്നേറ്റത്തിന് എതിര്‍പ്പുകളെ തൃണവല്‍ക്കരിച്ചുകൊണ്ടുളള പടയോട്ടം അവസാനിച്ചത് വിശുദ്ധ പദവിയിലാണ്. ഇന്ന് രണ്ടായിരത്തിലധികം വരുന്ന വൈദികരുളള ഇങക സഭയില്‍ ലോകത്തിന്റെ വിവിധ വന്‍കരകളിലും ആത്മീയ ചൈതന്യമായി സഭാ പ്രവര്‍ത്തനങ്ങള്‍ നിലകൊളളുന്നതില്‍ ചാവറയച്ചന്റെ സ്വാധീനം വലുതാണ്.
എവുപ്രാസ്യമ്മ -തൃശൂര്‍ എടത്തുരുത്തിയിലെ പുരാതന ക്രൈസ്തവ കുടുംബത്തില്‍ എലവുത്തിങ്കല്‍ അന്തോണി-കുഞ്ഞേത്തി ദമ്പതികളുടെ പുത്രിയായി 1877 ഒക്‌ടോബര്‍ 17 ന് ജനിച്ചു. റോസ എന്ന പേരില്‍ ആയിരുന്നു അറിയപ്പെട്ടത്. ചെറുപ്പം മുതല്‍ പ്രാര്‍ത്ഥനാചൈതന്യത്തില്‍ വളര്‍ന്ന അവള്‍ അപ്പന്റെ ആഗ്രഹത്തെ ലംഘിച്ച് ഒരു സന്യാസിനി ആകാന്‍ തീരുമാനിക്കുകയായിരുന്നു. ഒന്നിലും പരാതിയില്ലാത്ത ഒരു ജീവിതം, ആരോടും പരിഭവമില്ല. സ്ഥാനമാനങ്ങളും പദവികളും അവള്‍ക്ക് അരോചകമായിരുന്നു. എവുപ്രാസ്യമ്മയുടെ പ്രധാന പ്രേഷിതപ്രവൃത്തി പ്രാര്‍ത്ഥനയായിരുന്നു. 1952 ഓഗസ്റ്റ് 29 ന് 75 -ാം വയസ്സില്‍ മരിച്ചു.
ചാവറയച്ചനെപോലെ തന്നെ പ്രാര്‍ത്ഥനാനിരതമായ ജീവിതത്തിന് എവുപ്രാസ്യമ്മ ലോകത്തിനുമുമ്പാകെ മിന്നി നില്‍ക്കുന്ന നക്ഷത്രമാണ്. മാന്നാനത്തും, തൃശൂരിലെ ഒല്ലൂരും ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധാരോഹണ പ്രക്രീയയിലൂടെ കേരളം ജ്വലിക്കുന്ന ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്.
വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ കേരളത്തിന്റെ പേരെടുത്തു പ്രശംസിച്ച ഫ്രാന്‍സീസ് മാര്‍പാപ്പയുടെ പ്രസംഗം ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.