Federal Bank
Royal-Malabar
Silk Villagio
Lulu gold

ഫേസ്ബുക്കും വിഡ്ഡികളും

ഫേസ്ബുക്ക് എന്ന സൈബര്‍ലോകം ഗുണത്തോടൊപ്പം മാരകമായ വിപത്തായി മാറിക്കഴിഞ്ഞു. മണിക്കൂറുകള്‍ ആകാംഷയോടുകൂടെ കമ്പ്യൂട്ടറിനുമുമ്പില്‍ പ്രായവ്യത്യാസമില്ലാതെ ചിലവഴിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

ഫേസ്ബുക്കിലെ നല്ല ആശയങ്ങള്‍ ഉപയോഗപ്പെടുത്താതെ, സാമൂഹിക തിന്മകള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി വ്യാപകമായി സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉപയോഗിക്കപ്പെടുന്നു. അടുത്ത സമയത്ത് കേരളത്തിലുണ്ടായ ”കിസ് ഓഫ് ലൗ” വ്യാപകമായി അറിയപ്പെടാന്‍ കഴിഞ്ഞത് ഫേസ് ബുക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെയാണ്. അക്രമങ്ങളും മറ്റു സംഭവങ്ങളും അതിവേഗത്തില്‍ വ്യാപകമാകുവാന്‍ നിമിഷങ്ങള്‍ മതി.

മറ്റൊരു കൂട്ടര്‍ അവരുടെ സ്വകാര്യജീവിതവും കുടുംബത്തെപ്പറ്റിയുളള വിവരങ്ങളും ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും കിടക്കുന്നതുവരെയും ഒപ്പിയെടുത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിലേക്ക് തളളിവിടുന്നു . വേറൊരു കൂട്ടര്‍ ഫേസ്ബുക്കിനെ കെണിയാക്കി മാറ്റി അനേകരുടെ കുടുംബജീവിതവും, വ്യക്തികളെയും ധ്വംസിച്ചുകൊണ്ട് മുന്നേറുന്നു. മറുഭാഗത്ത് ചില നല്ല നല്ല കാര്യങ്ങള്‍ അറിയുവാനും അവസരമുണ്ട്. സ്വന്തം പടങ്ങള്‍ ഒപ്പിയെടുത്ത് അവരുടെ അഭ്യാസങ്ങള്‍ രാഷ്ട്രീയവും, സാമൂഹികവും, സംഘടനാകാര്യങ്ങളും കാണിക്കുവാന്‍ വെമ്പുന്നു. കൂടാതെ എന്തിനെയും പ്രതികരിച്ചുകൊല്ലുന്ന മറ്റൊരു കൂട്ടര്‍. അസഭ്യം പറയുവാന്‍വേണ്ടി മാത്രം ജീവിക്കുന്ന അവസാനത്തെ കൂട്ടരും.

വലിയൊരു ശതമാനം ഫേസ്ബുക്ക് പ്രേമികള്‍ വിലയേറിയ സമയം ക്രിയാത്മകമായി ഉപയോഗിക്കാതെ കമ്പ്യൂട്ടറിനുമുമ്പില്‍ ചടഞ്ഞിരിക്കുന്ന പ്രവണത എറെ വര്‍ദ്ധിച്ചിരിക്കുന്നു. ഏതു വാഹനങ്ങളിലും, പൊതുസ്ഥലങ്ങളിലും, ജനത്തെ നോക്കിയാല്‍ (എയര്‍പോര്‍ട്ട്, വിമാനം, റയില്‍വേസ്റ്റേഷന്‍ ,ബസ് സ്റ്റാന്റ്, പാര്‍ക്കുകള്‍ ) സെല്‍ഫോണുകളില്‍ കൈവിരലുകള്‍കൊണ്ടുളള വിക്രീയകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സൈബര്‍ ലോകത്തെ ഈ തിരക്ക് പഴയ വാഹനയാത്രകളില്‍ ഓര്‍മ്മകളില്‍ ശബ്ദകോലാഹലത്തിന്റെയും സൗഹൃദത്തിന്റേയും കുറവു വന്നിട്ടുണ്ട്. വാഹനത്തിന്റെ ശബ്ദം ഒഴിച്ചാല്‍ വലിയൊരു ജനക്കൂട്ടം മൂകരായി യാത്രചെയ്യുന്ന ദൃശ്യം അതിശയിപ്പിക്കുന്നു. ചിലര്‍ മൂവി കാണുന്നു, ചിലര്‍ ന്യൂസ് കേള്‍ക്കുന്നു, മറ്റു ചിലര്‍ ചാറ്റ് ചെയ്യുന്നു. ചാറ്റി ചാറ്റി ചിലര്‍ ഇറങ്ങേണ്ട സ്ഥലവും മറക്കുന്നു. എന്തിനേറെ കൂടെ വന്ന ഭാര്യയെയും മക്കളെയും ചാറ്റി ചാറ്റി മറന്നുപോയവര്‍ അനേകര്‍.

മന്നിയോട്ട്.

  • Trinity Group Inc
  • Anna Properties