Federal Bank
Royal-Malabar
Silk Villagio
Lulu gold

മരണത്തെ തട്ടിമാറ്റുന്ന ദൈവം.

ചെറിയാന്‍ പറമ്പില്‍.

 

ഫിലിപ്പിയയിലെ കാരാഗൃഹപ്രമാണിയും ആത്മഹത്യക്ക് ഒരുങ്ങിയിരുന്നു. ഭയം ആയിരുന്നു അദ്ദേഹത്തെ പിടികൂടിയിരുന്നുത്. കാരാഗൃഹത്തിന്റെ ചുമതലയായിരുന്നു തനിക്കുണ്ടായിരുന്നത്. ആ ചുമതല നിര്‍വ്വഹിക്കുവാന്‍ കഴിയാതെ പോയിയെന്ന് കരുതിയ അയാള്‍ ആത്മഹത്യക്ക് ഒരുങ്ങിയപ്പോഴാണ് രക്ഷയുടെ സന്ദേശം പൗലോസ് കാരാഗൃഹപ്രമാണിയോട് പറഞ്ഞത്.

അപ്പോള്‍ പൗലോസ് നിനക്ക് ഒരു ദോഷവും ചെയ്യരുത്. (അപ്പൊ. 16.27)
ജോ ഒരു ജോലിക്കായി മറ്റൊരു സഥലത്തുനിന്ന് സാര്‍ട്ട് സിറ്റിയിലേക്ക് കാര്‍ ഓടിച്ചു വന്നു. എന്നാല്‍ ആരോ പറഞ്ഞുവച്ച ആ ജോലി ജോയിക്ക് കിട്ടിയില്ല. ഇക്കാരണത്താലായിരിക്കാം ജോക്ക് രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചത്. ഏകദേശം മൂന്ന് മണിയോടെ കൈത്തോക്കുമായി ജോ ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങി കാറില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. കാറിന്റെ കതക് പൂട്ടിയിരുന്നില്ലായെങ്കിലും ജോയി കതക് തുറക്കുവാന്‍ നോക്കിയിട്ട് സാധിച്ചില്ല. അങ്ങനെയിരിക്കെ ഒരാള്‍ ജോയിയുടെ പിറകില്‍ വന്നിട്ട് എന്തെങ്കിലും സഹായം ആവശ്യമാണോ എന്ന് ചോദിച്ചു. ജോ അതിനു മറുപടി ആയി ആരുടെയെങ്കിലും ദയ എനിക്കു ലഭിക്കുമോ എന്ന് ചോദിച്ചു. അപ്പോള്‍ ഒരു അപരിചിതനായ മനുഷ്യന്‍, നമുക്ക് ഹോട്ടലിലേക്ക് പോയി ഓരോ കപ്പ് കോഫി കുടിച്ചുകൊണ്ട് സംസാരിക്കാം എന്നു പറഞ്ഞു. അതനുസരിച്ച് ജോയും ആ മനുഷ്യനും കൂടി ഹോട്ടലിലേക്ക് പോയി. കോഫി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ വൃത്തിയാക്കാനുപയോഗിക്കുന്ന പേപ്പറില്‍ ഒരു ടെലഫോണ്‍ നമ്പര്‍ എഴുതിയിട്ട് നിങ്ങള്‍ക്ക് എപ്പോള്‍ ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കാം എന്നു പറഞ്ഞ് ആ മനുഷ്യന്‍ അവിടെ നിന്ന് പോയി മറഞ്ഞു. അന്നേ ദിവസം ഒന്‍പതു മണി ആയപ്പോള്‍ ജോയ്ക്ക് കിട്ടിയ ഫോണ്‍ നമ്പരില്‍ വിളിച്ചു. അതിന് മറുഭാഗത്ത് നിന്ന് കെന്‍ എന്റെ ഭര്‍ത്താവാണ് അദ്ദേഹം ഒരു പാസ്റ്ററും ആണ്. അദ്ദേഹം ഇപ്പോള്‍ പളളിയിലാണ്. ഇത്രയും കേട്ടപ്പോള്‍ ജോ ഇപ്രകാരം പറഞ്ഞു. ഞാന്‍ ആത്മഹത്യ ചെയ്യുവാന്‍ പോകുകയാണ്. എനിക്ക് അദ്ദേഹത്തെ കാണുവാന്‍ കഴിയുന്നതല്ല. പെട്ടെന്ന് ജോയോട് പാസ്റ്റര്‍ സംസാരിച്ചു. അയാളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി. പാസ്സ്റ്റര്‍ വന്ന് ജോയെ ആശുപത്രിയിലാക്കി ചികിത്സിപ്പിച്ച് ജോ സുഖം പ്രാപിക്കുകയും ആത്മഹത്യയില്‍നിന്ന് പിന്മാറുകയും ചെയ്തു. പളളിയിലെ ടെലിഫോണ്‍ നമ്പര്‍ എഴുതികൊടുത്ത ആള്‍ ആരാകുന്നുവെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. പാസ്റ്ററുടെ ഭാര്യ പറഞ്ഞ ഒരു കാര്യം ഇവിടെ രേഖപ്പെടുത്തിക്കൊളളട്ടെ. ആരോ എന്നെ 3 മണിക്ക് വിളിച്ചുണര്‍ത്തി. ജോലി കിട്ടാതെ വിഷമിക്കുന്ന ഒരാളിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പറഞ്ഞു. ഞാന്‍ ആ മനുഷ്യന്റെ സഹായത്തിന് ആരെയെങ്കിലും അയയ്ക്കണമേ എന്നാണ് പ്രര്‍ത്ഥിച്ചത്. ദൈവമാണ് നിങ്ങളെ സഹായിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവം എന്റെ പ്രാര്‍ത്ഥനക്ക് ഉത്തരമരുളി.
ഫിലിപ്പയിലെ കാരാഗൃഹപ്രമാണിയും ആത്മഹത്യക്ക് ഒരുങ്ങിയിരുന്നു. ഭയം ആയിരുന്നു അദ്ദേഹത്തെ പിടികൂടിയിരുന്നത്. കാരാഗൃഹത്തിന്റെ ചുമതല ആയിരുന്നു തനിക്കുണ്ടായിരുന്നത്. ചുമതല നിര്‍വഹിക്കുവാന്‍ കഴിയാതെ പോയിയെന്ന് കരുതിയ അയാള്‍ ആത്മഹത്യക്ക് ഒരുങ്ങിയപ്പോഴാണ് രക്ഷയുടെ സന്ദേശം പൗലോസ് കാരാഗൃഹപ്രമാണിയോട് പറഞ്ഞത്.
പ്രിയ സ്‌നേഹിതനേ, നിങ്ങളെത്തന്നെ നിങ്ങള്‍ വെറുത്ത് ആത്മഹത്യക്ക് ഒരുങ്ങുമ്പോഴും നിങ്ങളെ സ്‌നേഹിക്കുന്ന ദൈവിക സ്‌നേഹത്തെ ക്രിസ്തുവില്‍ കൂടി നിങ്ങള്‍ ദര്‍ശിക്കുക. ജീവന്‍ നല്‍കുന്ന കര്‍ത്താവിന്റെ മുന്‍പില്‍ സമര്‍പ്പിക്കാം.

  • Trinity Group Inc
  • Anna Properties