ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളുടെ മകന്റെ രാജകീയ വിവാഹം.
ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളുടെ മകന്റെ വിവാഹം.ബ്രൂണൈ സുല്‍ത്താനും ഒട്ടും കുറവു വരുത്തിയില്ല, ആഡംബരത്തില്‍. പണം വാരിയെറിഞ്ഞു നടത്തിയ, സ്വര്‍ണ്ണവും രത്നങ്ങളും നിറഞ്ഞു കവിഞ്ഞ വിവാഹ ദൃശ്യങ്ങള്‍
ബ്രൂണൈ സുല്‍ത്താന്‍ ഹസനുല്‍ ബൊല്‍കിയയുടെയും സാലിഹ രാജ്ഞിയുടെയും മകന്‍ അബ്ദുല്‍ മാലിക് രാജകുമാരന്റെ (31) വിവാഹമാണ് തലസ്ഥാനമായ ബന്ദര്‍ സെരി ബെഗാവനിലെ 1,788 റൂമുകളുള്ള രാജകൊട്ടാരത്തില്‍ അത്യാഡംബര പൂര്‍വ്വം നടന്നത്. കിരീടാവകാശത്തിനായി രണ്ടാമതായി പരിഗണിക്കപ്പെടുന്ന ഇളയ മകനാണ് മാലിക് രാജകമാരന്‍. ഐ.ടി പ്രൊഫഷണലായ ദയങ്ഗുക് റാബിഅത്തുല്‍ അദവിയ്യ (22) ആയിരുന്നു വധു. സ്വര്‍ണ്ണവും രത്നങ്ങളും നിറഞ്ഞ പരമ്പരാഗത വസ്ത്രങ്ങളായിരുന്നു വധൂവരന്‍മാര്‍ ധരിച്ചിരുന്നത്. പൂക്കളായിരുന്നില്ല, അപൂര്‍വ്വ രത്നങ്ങളായിരുന്നു വധു പിടിച്ച പൂച്ചെണ്ട്. വജ്രങ്ങള്‍ പതിച്ച വസ്ത്രം സ്വര്‍ണത്തില്‍ തുന്നിയതായിരുന്നു. വധുവിന്റെ കിരീടത്തില്‍ ആറ് വലിയ മരതകക്കല്ലുകള്‍ പതിച്ചിരുന്നു. അവര്‍ ധരിച്ച വജ്ര മാലയിലുമുണ്ടായിരുന്നു മരതകക്കല്ലുകള്‍. മരതകങ്ങള്‍ നിറഞ്ഞ മറ്റൊരു വജ്രമാലയും വധു അണിഞ്ഞിരുന്നു. ചെരുപ്പുകള്‍ സ്വരോസ്കി ക്രിസ്റലുകള്‍ കൊണ്ട് നിര്‍മ്മിച്ചതായിരുന്നു. മൂന്ന് ഭാര്യമാരിലായി 12 മക്കളാണ് സുല്‍ത്താനുള്ളത്. അഞ്ച് ആണ്‍മക്കളും ഏഴ് പെണ്‍മക്കളും. 1965ല്‍ രാജാവ് വിവാഹം ചെയ്ത സാലിഹ രാജ്ഞിയില്‍ പിറന്ന ആറാമത്തെ കുട്ടിയാണ് മാലിക് രാജകുമാരന്‍. 11 ദിവസങ്ങളിലായി നടക്കുന്ന രാജകീയ വിവാഹത്തിന്റെ ചടങ്ങുകള്‍ ഞായറാഴ്ചയാണ് ആരംഭിച്ചത്. അയ്യായിരം അതിഥികള്‍ക്കായി അത്യാഡംബരകരമായ രാജകീയ സദ്യയും ഇതോടനബന്ധിച്ച് നടന്നു.