ശാസ്ത്രീയമായ കൃത്യതയിലൂടെ ബൈബിള്‍
തോമസ് ഫിലിപ്പോസ്
ബൈബിള്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല. എന്നാല്‍ ബൈബിളില്‍ അനേകം ശാസ്ത്രീയ സത്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ബൈബിളില്‍ ദൈവം വെളിപ്പെടുത്തിയിരിക്കുന്ന ശാസ്ത്രീയ സത്യങ്ങള്‍ ശാസ്ത്ര ലോകം അംഗീകരിച്ചതാണ്. ഈ സത്യങ്ങള്‍ ശാസ്ത്രം കണ്ടുപിടിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ഭൂമി ഉരുണ്ടതാണന്നുളള സത്യം.
ബി.സി 700 ല്‍ ജീവിച്ചിരുന്ന ബൈബിള്‍ പ്രവാചകനായ യെശയ്യാവ് ഇങ്ങനെ എഴുതി. അവന്‍ ഭൂമണ്ഡലത്തിനുമീതെ വസിക്കുന്നു. (യെശ. 40:22). ഇവിടെ ഭൂമി മണ്ഡലാകൃതിയില്‍ അഥവാ ഉരുണ്ടതാണെന്നു തെളിയുന്നു.
ആ കാലഘട്ടത്തിലുളള ജനം വിചാരിച്ചിരുന്നത് ഭൂമി പരന്നതാണെന്നാണ്. ഇതിനു മാറ്റം സംഭവിച്ചത് വടക്കുനോക്കി യന്ത്രം കണ്ടിപിടിച്ചതിനു ശേഷവും കൊളമ്പസ്, മഗല്ലന്‍ തുടങ്ങിയവര്‍ 15-ാം നൂറ്റാണ്ടില്‍ നടത്തിയ കപ്പല്‍യാത്രകള്‍ക്ക് ശേഷവുമാണ്.
ഭൂമിയെ ശൂന്യതയില്‍ നിറുത്തിയിരിക്കുന്നു.
ബൈബിളിലെ ഏറ്റവൂം പുരാതനമായ പുസ്തകങ്ങളിലൊന്നാണ് ഇയ്യോബിന്റെ പുസ്തകം (ബി.സി. 1500). പുരാതന കാലത്തെ ജനങ്ങള്‍ വിശ്വസിച്ചിരുന്നത് പരന്നിരിക്കുന്ന ഭൂമിയെ ഒരു ഭീകരനായ ആമ തന്റെ പുറത്തു വഹിക്കുകയാണെന്നും ഈ ആമ പ്രപഞ്ചത്തിലെ ഒരു സമുദ്രത്തിലുടെ നീന്തിക്കൊണ്ടിരിക്കുന്നുയെന്നുമാണ്. എന്നാല്‍ ഇയ്യോബിന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക : ഉത്തരദിക്കിനെ അവന്‍ ശൂന്യത്തിന്മേല്‍ വിരിക്കുന്നു. ഭൂമിയെ നാസ്തീത്വത്തിന്മേല്‍ തൂക്കുന്നു. ഭൂമി ശുന്യതയില്‍ നില്‍ക്കുന്നു എന്നുളള ശാസ്ത്രീയ സത്യം ഇവിയെ തെളിയുന്നു. 1867 ല്‍ ജീവിച്ച സര്‍ ഐസക് ന്യൂട്ടന്‍ എന്ന ശാസ്ത്രജ്ഞന്റെ എഴുത്തുകളിലൂടെയാണ ശാസ്ത്രലോകം ഈ സത്യം അറിഞ്ഞത് .
ലോകത്തില്‍ ഇന്നുളള അനേകം ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്ക് ഉറവിടമായി തീര്‍ന്നത് ബൈബിളാണ്. മാത്യു ഫൈണ്ടര്‍ മുറെ എന്ന ശ്ത്രജ്ഞന്‍ ഒരിക്കല്‍ രോഗിയായി കിടന്നു. അദ്ദേഹത്തിന്റെ കട്ടിലിനു സമീപം ഇരുന്നുകൊണ്ട് മൂത്തമകന്‍ ബൈബിള്‍ വായിക്കുക ആയിരുന്നു. വായന സങ്കീര്‍ത്തനം 8.8-ല്‍ എത്തിയപ്പോള്‍ വായിച്ച ഭാഗം ഒന്നുകൂടി ആവര്‍ത്തിച്ച് വായിക്കുവാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മകന്‍ ആവര്‍ത്തിച്ചു വായിച്ചു. സമുദ്രമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്ന സകലത്തെയും തന്നെ. അപ്പോള്‍ മാത്യു ഫൈണ്ടര്‍ മുറെ ഇങ്ങനെ പറഞ്ഞു. ബൈബിള്‍ ഇപ്രകാരം പറയുന്നു എങ്കില്‍ ഞാന്‍ അത് കണ്ടുപിടിക്കുവാന്‍ പോകുന്നു. തുടര്‍ന്ന് അദ്ദേഹം കടല്‍പഠനങ്ങളിലുടെയാണ് കപ്പല്‍ സഞ്ചരിക്കുന്ന കപ്പല്‍ ചാലുകള്‍ കണ്ടുപിടിക്കുവാന്‍ ഇടയായത്. ഇങ്ങനെ നിരവധി ശാസ്്രതീയ കണ്ടുപിടുത്തങ്ങള്‍ക്ക് സഹായകരങ്ങളായത് ബൈബിള്‍ വചനങ്ങളാണ്.
പുരാവസ്തുശാസ്ത്രപരമായ കൃത്യത.
പുരാവസ്തുശാസ്ത്രജ്ഞന്മാര്‍ ഭൂമി കുഴിച്ചു നടത്തിയ പഠനങ്ങളിലൂടെ ലഭിച്ച തെളിവുകള്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍ ശരിയാണെന്നു സ്ഥാപിക്കുന്നു. ഈ വിഷയത്തില്‍ ഹാലിസ് ഹാന്‍ഡ് ബുക്ക് 96 തെളിവുകളും നല്‍കിയിരിക്കുന്നു. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.
ഏദന്‍ തോട്ടം.
ഏദന്‍ തോട്ടം നിലനിന്നിരുന്നത് യൂഫ്രട്ടീസ് ടൈഗ്രീസ് നദി തടത്തിലാണ്. ഈ പ്രദേശം പൊതുവെ മെസപ്പൊത്തോമിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പ്രദേശമാണ് മനുഷ്യസംസ്‌കാരത്തിന്റെ കളിത്തൊട്ടിലെന്നു പുരാവസ്തു ഗവേഷകന്മാര്‍ നടത്തിയ പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.
മനുഷ്യന്റെ വീഴ്ച.
ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന മനുഷ്യന്റെ വീഴ്ചയെപ്പറ്റി എബ്രായ സംസ്‌ക്കാരം മാത്രമല്ല പറഞ്ഞിരിക്കുന്നത്. പ്രലോഭന മുദ്രകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബാബിലോണ്‍ കളിമണ്‍ പലകകളില്‍ ഇതേ കഥകള്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. അസീറിയന്‍ ലൈബ്രറികളില്‍ ആദമിനെയും ഹൗവ്വയെയുംകുറിച്ചുളള രേഖകള്‍ ഉണ്ട്.
ഭൂമിയെ മൂടിയ വെളളപ്പൊക്കം.
നോഹയുടെ കാലത്തു സംഭവിച്ച ജലപ്രളയത്തെക്കുറിച്ചുളള തെളിവുകള്‍ ലഭിച്ചുകഴിഞ്ഞിരിക്കുന്നു. ലോകത്തുളള എല്ലാ മനുഷ്യസംസ്‌കാരങ്ങള്‍ക്കും ജലപ്രളയത്തെക്കുറിച്ചുളള ഒരു പാരമ്പര്യം ഉണ്ട്. ഇതില്‍നിന്നു തെളിയുന്നത് നോഹയുടെ കാലത്ത് സംഭവിച്ച ജലപ്രളയം ഭുമി മുഴുവന്‍ സംഭവിച്ചതാണന്നാണ്.
ഇന്ന് ജീവിച്ചിരിക്കുന്ന സുപ്രസിദ്ധ ശാസ്ത്രജ്ഞനും “ഇന്‍സ്റ്റിട്യുട്ട് ഫോര്‍ ക്രിയേഷന്‍ സയന്റിസ്റ്റിന്റെ തലവനുമായ ഡോ. ഹെന്റി മോറീസ് , ഹൈഡ്രോളജിയിലും ജീയോളജിയിലും തന്റെ പ്രാഗല്ഭ്യം തെളിയിക്കും വിധം എഴുതിയ ഒരു പുസ്തകമാണ് ദി ജെനസ്സീസ് ഫ്‌ളെഡ്. ജലപ്രളയം ആഗോളവ്യാപകവും, അംഗീകാരയോഗ്യവുമായ ചരിത്ര സത്യമാണെന്ന് ഉറപ്പാക്കുവാന്‍ അനവധി തെളിവുകളാണ് അതിലുളളത്. ബൈബിളിലെ ആദ്യപുസ്തകമായ ഉല്പത്തിയിലെ വിവരണങ്ങള്‍ ആധൂനിക ശാസ്ത്രജ്ഞര്‍ക്കും അംഗീകാരയോഗ്യമാണെന്ന് ഡോ. ഹെന്റി മോറീസ് തെളിയിക്കുന്നു.
ശാസ്ത്രത്തിനൊരു വഴികാട്ടി
ഡമോക്രിറ്റ്‌സ് എന്ന ചിന്തകന്‍ തന്റെ കൈയിലിരുന്ന ആപ്പിളിനെക്കുറിച്ച് ഇങ്ങനെ ചിന്തിച്ചു. ഈ ആപ്പിളിനെ പല കഷണങ്ങളായി വിഭജിച്ചാല്‍ അവസാനം വിഭജിക്കാനാകാത്ത ഒരു കണിക ശേഷിക്കും. ഈ കണികകള്‍ ചേര്‍ന്നാണ് ആപ്പിള്‍ ഉണ്ടായിരിക്കുന്നത്. ആ കണികയ്ക്ക് ആറ്റം എന്ന പേര്‍ നല്കി. ആറ്റം എന്നു പറഞ്ഞാല്‍ വിഭജിക്കാനാവാത്തത് എന്നര്‍ത്ഥം.
ജോണ്‍ ഡാള്‍ട്ടന്‍ എന്ന ശാസ്ത്രജ്ഞന്‍ തന്റെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ ഡമോക്രിറ്റസിന്റെ ചിന്തയെ ഒരു അണുസിദ്ധാന്തമാക്കി രൂപാന്തരപ്പെടുത്തി. മൂലപദാര്‍ത്ഥമായ ആറ്റത്തെ വിഭജിക്കുവാനോ നശിപ്പിക്കുവാനോ സാധിക്കുകയില്ലെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. എന്നാല്‍ ബൈബിളില്‍ നാം ഇങ്ങനെ വായിക്കുന്നു.
മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴികയും ഭൂമിയും അതിലുളള പണികളും വെന്തുപോകയും ചെയ്യും. (2 പത്രൊ. 3.10). 13-ാം നൂറ്റാണ്ടിലുണ്ടായ ജോണ്‍ ഡാള്‍ട്ടന്റെ സിദ്ധാന്തം ഒന്നാം നൂറ്റാണ്ടില്‍ ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന അണുവിഭജന സിദ്ധാന്തത്തെ എതിര്‍ത്തിരുന്നു.
1947 സഡിസംബര്‍ 2 നു കൊളംബിയായിലെ ചിക്കാഗോ സര്‍വ്വകലാശാലയില്‍ വെച്ച് ടിക്കൊ ഫെര്‍മി എന്ന ഊര്‍ജ്ജശാസ്ത്രജ്ഞന്‍ ന്യൂട്രോണ്‍ ഉപയോഗിച്ച് ആറ്റത്തെ
വിഭജിച്ചു. അതോടെ ബൈബിളില്‍ പ്രസാതാവന സത്യമായിരുന്നുയെന്ന് ലോകം അംഗീകരിച്ചു.
ഒരുആറ്റത്തിന്റെ ന്യുക്‌ളിയസില്‍ പ്രോട്ടോണ്‍ എന്ന പോസിറ്റീവ് ചാര്‍ജ്ജുളള കണികകളും ന്യൂട്രോണ്‍ എന്ന ചാര്‍ജ്ജില്ലാത്ത തണികകളും ചേര്‍ന്നിരിക്കുകയാണ്. ഈ ന്യുക്‌ളിയസ്സിനു ചുറ്റും ഇലക്‌ട്രോണ്‍ എന്ന നെഗറ്റീവ് ചാര്‍ജ്ജുളളകണികകള്‍ 36 ലക്ഷം കി.മി. വേഗതയില്‍ സഞ്ചരിക്കുകയാണ്. യൂറേനിയം പോലുളള പദാര്‍ത്ഥങ്ങളിലെ ആറ്റത്തിനു ഭാരംകൂടുതലാണ്. അതിനെ ന്യൂട്രോണ്‍ ഉപയോഗിച്ച് പിളര്‍ക്കും.
ഈ പ്രക്രിയ തുടര്‍ന്നാല്‍ വലിയ സ്‌ഫോടനവും കാണുന്നതെന്തും ഉരുക്കുവാന്‍ കഴിയുന്ന താപവും ലഭിക്കും. അതുകൊണ്ടാണ് മൂലപദാര്‍ത്ഥങ്ങള്‍ കത്തിക്കഴിയുമ്പോള്‍ ഭൂമിയും അതിലെ പണികളും വെന്തു പോകുമെന്ന് ബൈബിള്‍ വെളിപ്പെടുത്തിയത്. (2. പത്രൊ. 3.10)
ശാസ്ത്രനിഗമനങ്ങള്‍ക്ക് തെറ്റു സംഭവിക്കാമെന്നും എന്നാല്‍ ബൈബിളില്‍ യാതൊരു തെറ്റും ഇല്ലെന്ന് ഇവിടെ തെളിയുന്നു. മാത്രമല്ല, ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്ന ശാസ്ത്രിയമായ സത്യമാണ് ആധൂനിക ശാസ്ത്രം 1942 ല്‍ കണ്ടു പിടിച്ചത്. ശാസ്ത്ര സിദ്ധാന്തങ്ങള്‍ തിരുത്തപ്പെടാം, എന്നാല്‍ ബൈബിള്‍ സത്യങ്ങള്‍ എന്നെന്നും നിലനില്‍ക്കുന്നു.