Federal Bank
Royal-Malabar
Silk Villagio
Lulu gold

സി.റ്റി സ്റ്റഡ് – ദൈവത്തിന്റെ ബാറ്റ്‌സ്മാന്‍

ഗ്‌ളാഡ്‌സണ്‍ പാറയില്‍

സി. റ്റി. സ്റ്റഡിന്റെ പിതാവ് എഡ്വേര്‍ഡ് സ്റ്റഡ ് ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയിലെ അനവധി തേയിലതോട്ടങ്ങളുടെ ഉടമ ആയിരുന്നു. അതൊക്കെ വിറ്റ് ടെഡ്‌വര്‍ത്തില്‍ താമസിക്കുമ്പോള്‍ സി.എല്‍ മൂഢിയുടെ പ്രസംഗം കേട്ട് രക്ഷിക്കപ്പെട്ടു. തന്റെ മക്കളായ ജോണും, ജോര്‍ജും, ചാള്‍സും യേശുക്രിസ്തുവില്‍ ജീവിതം സമര്‍പ്പിക്കണം എന്നതായിരുന്നു. അവര്‍ മൂന്നുപേരും കര്‍ത്താവിനെ രക്ഷിതാവായി സ്വീകരിച്ചു. എന്നാല്‍ അധികം താമസിയാതെ ക്രിക്കറ്റിന്റെ മാസ്മരീക ആവേശത്തില്‍ ക്രിസ്തുവിന്റെ കര്‍തൃത്തില്‍നിന്ന് വഴുതിപ്പോയിതുടങ്ങി. 1879 ല്‍ കോളേജീ ടീം ക്യാപ്റ്റനായി ചാള്‍സ് തിളങ്ങി. ഈ യുവാവ് ഇംഗ്‌ളണ്ടിന്റെ അഭിമാനമായി മാറുമെന്ന് ഇംഗ്‌ളീഷ് ദിനപ്പത്രം എഴുതി. ആസ്‌ത്രേലിയയുമായുളള മാച്ചില്‍ വമ്പന്‍ വിജയം നേടി ഒരു മാന്ത്രികനായി മാറുക ആയിരുന്നു. 15 റണ്‍സ് ഓസീസ് ടീമിനുമേല്‍ നേടി കേംബ്രിഡ്ജിനെ വിജയകിരീടമണിയിച്ചു . ഇംഗ്‌ളണ്ടിലെ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളില്‍ ചാള്‍സ് തോമസ്സ് സ്റ്റഡ് എന്ന സി.റ്റി സ്റ്റഡ് ഈ ചരിത്ര വിജയത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ രാജകുമാരനായിമാറിടീമിലേക്ക്തിരഞ്ഞെടുത്തു.പിന്നീട് പണത്തിനുംപേരിനും,പ്രശസ്തിക്കുംവേണ്ടി സ്റ്റഡ്പായുകആയിരുന്നു.ഈ സുഖലോലുപതയ്ക്കിടയില്‍ കര്‍ത്താവിനെ പൂര്‍ണ്ണമായും മറന്നു.6 വര്‍ഷത്തിനുശേഷംഈ ലോകമയത്വജീവിതത്തെക്കുറിച്ച് കുറ്റബോധം ഉണ്ടായി. അദ്ദേഹം പറഞ്ഞു. ”ദൈവമേ കഴിഞ്ഞ 6 വര്‍ഷം നിന്നില്‍ നിന്ന് അകന്ന് പാപത്തിന്റെ വഴികളിലൂടെ ജീവിച്ചു, ക്രിക്കറ്റിനെ സ്‌നേഹിച്ചു, ഇനിമുതല്‍ ഞാന്‍ എന്റെ പാപത്തെ ഏറ്റപറയുകയും എന്റെ ജീവിതത്തെ സംപൂര്‍ണ്ണമായി നിന്നിലേക്ക് സമര്‍പ്പിക്കുന്നു”.

പിന്നീടുളള ദിവസങ്ങളില്‍ സി.എല്‍. മൂഢിയുടെ പ്രസംഗങ്ങള്‍ ശ്രവിക്കാനായി തന്റെ ക്രിക്കറ്റ് ് സുഹൃത്തുക്കളെ നിര്‍ബന്ധിച്ചതിനാല്‍ അവരില്‍ പലരും കര്‍ത്താവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചു.
സിക്‌സറുകള്‍ അടിച്ചു ശക്തമായി വരുന്ന വിക്കറ്റുകള്‍ തെറിപ്പിക്കുമ്പോഴും കേട്ട കരഘോഷങ്ങളെക്കാള്‍ സ്റ്റഡിനെ പുളകിതനാക്കിയത് ഒരു പാപി രക്ഷിക്കപ്പെടുമ്പോള്‍ കര്‍ത്താവ് തന്റെ ഹൃദയത്തില്‍ മൊഴിയുന്ന നല്ലവനും വിശ്വസ്തനുമായ ദാസനെ എന്ന മന്ത്രണമായിരുന്നു.
പിന്നീട് സ്റ്റഡ് ചൈനയിലേക്ക് തന്റെ പ്രേഷിതപ്രവര്‍ത്തനം വ്യാപിപ്പിച്ചു.1887 ല്‍ തനിക്ക് 25 വയസ്സായപ്പോള്‍ തന്റെ പിതാവ് കൊടുത്ത പിതൃസ്വത്ത് 29000 പൗണ്ട് ഉണ്ടായിരുന്നു. അതില്‍ 5000 പൗണ്ട് ഡി. എല്‍. മൂഢിക്ക് അയച്ചുകൊടുത്തു. ചിക്കാഗോയില്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റൂട്ട് ആരംഭിച്ചു. ജോര്‍ജ് മുളളറിന്റെ അനാഥശാലക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി 10,000 പൗണ്ട് നല്‍കി. 6000 പൗണ്ട് ചൈന ഇന്‍ലാന്റ്് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടും ബാക്കി 3000 പൗണ്ട് ഒരു പ്രത്യേക ആവശ്യത്തിനായും മാറ്റി വച്ചു. അങ്ങനെതനിക്കുളളതൊക്കെയുംസുവിശേഷപ്രവര്‍ത്തനങ്ങള്‍ക്കായി വീതിച്ചു നല്‍കി താന്‍ സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിച്ചു.
പിന്നീട് തന്റെ ചൈനയിലെ പ്രവര്‍ത്തനങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച പ്രിസ്‌കില്ലയെ വിവാഹം കഴിച്ച് 3000 പൗണ്ട് അവള്‍ക്ക് സമ്മാനമായി നല്കി. എന്നാല്‍ അവളും ആ പണം ക്രിസ്തുവിനു സമര്‍പ്പിച്ചുകൊണ്ട് സാല്‍വേഷന്‍ ആര്‍മിയുടെ സുവിശേഷവേലക്കുവേണ്ടി നല്കി. അവരുടെ സുവിശേഷ പ്രവര്‍ത്തനം ചൈനയെ കേന്ദ്രമാക്കിയായിരുന്നു. അവിടെ വളരെയധികം കഷ്ടപ്പാടുകള്‍ സഹിച്ച് അവര്‍ ദൈവത്തിനുവേണ്ടി ജീവിച്ചു. അവസാന നാളുകളില്‍ രണ്ടുപേരും രോഗത്താല്‍ വലഞ്ഞു. തിരിച്ച് ഇംഗ്‌ളണ്ടിലേക്ക് പോയി.
ശാരീരികമായി അല്പം ആശ്വാസം ലഭിച്ചപ്പോള്‍ പിതാവിന്റെ സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയിലേക്ക് മിഷനറിപ്രവര്‍ത്തനവുമായി എത്തി. ഇതിനിടയില്‍ 4 പെണ്‍മക്കളെ നല്കി ദൈവം അനുഗ്രഹിച്ചു. അവരെ പൂര്‍ണ്ണമായും ദൈവത്തിനു സമര്‍പ്പിക്കുവാനും സഭാശുശ്രുഷകനെന്ന നിലയില്‍ സ്‌നാനപ്പെടുത്തുവാനും അദ്ദേഹത്തിന് സാധിച്ചു.
സ്റ്റഡിന്റെ ജീവിതത്തില്‍ ഭീതിപ്പെടുത്തുന്ന പ്രവര്‍ത്തന തന്ത്രങ്ങളും ഭീഷണികളും അനവധി നേരിടേണ്ടിവന്നുവെങ്കിലും ദൈവം തന്റെ ഓമന പുത്രനെ ഉളളംകരത്തില്‍ വഹിക്കുക ആയിരുന്നു.
പിന്നീട് തിരിച്ച് ഇംഗ്‌ളണ്ടില്‍ എത്തിയതിനുശേഷം നരഭോജികള്‍ക്ക് മിഷനറിമാരെ ആവശ്യമുണ്ട് എന്ന പരസ്യം കാണുവാന്‍ ഇടയായി.അതുവഴി ദൈവത്തിന്റെ പരിശുദ്ധാത്മാവ് അദ്ദേഹത്തെ ആഫ്രിക്കയിലേക്ക് ഇറങ്ങിച്ചെല്ലുവാനുളള ഒരു വഴി തുറക്കുക ആയിരുന്നു. അവിടെ അദ്ദേഹത്തിന്റെ ജീവനും പോലും ഭീഷണിയാകും എന്ന മുന്നറിയിപ്പാണ് അദ്ദേഹത്തിന് ലഭിക്കുക ഉണ്ടായത്. പക്ഷേ ദൈവം എപ്പോഴും എനിക്കുവേണ്ടി ആഫ്രിക്കയിലേക്കു പോവുക എന്ന് മന്ത്രിച്ചുകൊണ്ടിരുന്നു. അങ്ങനെ ഭാര്യയേയും മക്കളേയും വിട്ട് ഇംഗ്‌ളണ്ടില്‍നിന്ന് നേരെ ആഫ്രിക്കയിലേക്ക് കപ്പല്‍ കയറി. ആ കപ്പല്‍ യാത്രയില്‍ ദൈവം തനിക്കു നല്‍കിയ വാഗ്ദത്തം ഇതായിരുന്നു. നിന്റെ ഈ യാത്ര ആഫ്രിക്കക്കുവേണ്ടി മാത്രമുളളതല്ല സുവിശേഷം എത്താത്ത ലോകത്തിന്റെ എല്ലാ കോണുകളിലേക്കും വേണ്ടിയുളളതാണ്. അതിന്റെ തുടക്കമായിരുന്നു വേള്‍ഡ് വൈഡ് ഇവാഞ്ചലൈസേഷന്‍ ക്രുസേഡ്.
ബെല്‍ജിയന്‍ കോംഗോയിലെ ആളുകള്‍ നിന്നെ കൊലപ്പെടുത്തും എന്ന പരിചയസമ്പന്നരുടെ വാക്കുകള്‍ക്ക് സ്റ്റഡിന്റെ മറുപടി ഇതായിരുന്നു. ഞാന്‍ അതും ക്രിസ്തുവിനുവേണ്ടി അനുഭവിക്കുവാന്‍ തയ്യാറാണ് എന്നതായിരുന്നു. ഒരിക്കല്‍ പ്രിസ്‌കില്ലക്ക് എഴുതി. ഇവിടുത്തെ പ്രവര്‍ത്തനം അത്ഭുതകരമാണ്. എല്ലാത്തിലും ദൈവത്തിന്റെ കരസ്പര്‍ശം ഇവിടെ കാണുന്നു. ഇന്ന് രക്ഷിക്കപ്പെട്ട 100 കണക്കിനാളുകള്‍ ദൈവത്തെ ആരാധിക്കുന്നു. സുവിശേഷത്തിന്റെ വാതിലുകള്‍ എല്ലായിടവും തുറക്കപ്പെടുന്നു.

1928 ല്‍ പ്രിസ്‌കില്ല സ്റ്റഡിന്റെ കുടിലില്‍ ഇബാംബിയിലെത്തി. 13 വര്‍ഷത്തിനിടയില്‍ കിട്ടിയ ദിവസങ്ങള്‍ ആയിരുന്നു അത്. രണ്ടാഴ്ചയ്ക്കുശേഷം ആ ദമ്പതികള്‍ പരസ്പരം പ്രാര്‍ത്ഥിച്ച് ജീവിതത്തില്‍ അവസാനമായി വേര്‍പിരിഞ്ഞു. വിവാഹദിവസം അവര്‍ പരസ്പരം എടുത്ത തീരുമാനം കര്‍ത്താവിനെ സ്‌നേഹിക്കുന്നതില്‍ ഞങ്ങള്‍ അന്യോന്യം തടസ്സം നില്‍ക്കുകയില്ല എന്നത് അന്ത്യത്തോളം കാക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു.

1930 ല്‍ ബെല്‍ജിയന്‍ രാജാവ് സ്റ്റഡിന്റെ കോംഗോയിലെ ത്യാഗപൂര്‍ണ്ണായ മിഷനറി പ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ട് ഷെവലിയര്‍ ഓഫ് ദി റോയല്‍ ഓര്‍ഡര്‍ ഓഫ് ദി ലയണ്‍ എന്ന ബഹുമതി നല്‍കി ആദരിച്ചു.

1931 ജൂലായ് 16 -ാം തീയതി സ്റ്റഡ് തീര്‍ത്തും അവശനായി . രാത്രി 10-30 ആയപ്പോഴേക്കും അവസാനമായി ഹല്ലേലൂയാ ദൈവത്തിനു മഹത്വം എന്നു പറഞ്ഞ് ദൈവത്തിന്റെ ഇന്നിംഗ്‌സ് തികച്ചു. ആ വിശ്വാസവീരനെ ദൈവം സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറന്ന് തന്റെ മാറില്‍ ചേര്‍ക്കുക ആയിരുന്നു.
ദൈവസ്‌നേഹവും സ്വര്‍ഗ്ഗിയസ്‌നേഹവും ലോകസ്‌നേഹിയായ ഒരു വ്യക്തിയില്‍ എത്രത്തോളം മാറ്റം വരുത്താം എന്നതിന് ചാള്‍സ് തോമസ് സ്റ്റഡ് ഒരു മാതൃകയാണ്. പ്രശസ്തിയുടേയും സമ്പന്നതയുടേയും മടിത്തട്ടില്‍ ജീവിക്കാമായിരുന്ന സ്റ്റഡ് തന്നെ സ്‌നേഹിച്ച ദൈവത്തെ മുഖാമുഖം ദര്‍ശിച്ചപ്പോള്‍ അനശ്വരമായ നിത്യതക്കുവേണ്ടി ലോകത്തെ പാടെ ഉപേക്ഷിച്ച് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിക്കുവാനായിത്തീര്‍ന്നു.
തന്റെ ആത്മീകജീവിതത്തിന്റെ മഹത്വകരമായ പ്രകടനം കാഴ്ചവച്ച് ശുശ്രൂഷയുടെ ബാറ്റ് നമ്മുടെ കരങ്ങളില്‍ ഏല്പിച്ചിട്ട് മഹത്വത്തിലേക്ക് യാത്രയായിട്ട് 80-ല്‍ പരം വര്‍ഷമായിരിക്കുന്നു. തന്നില്‍ത്തന്നെ പ്രചോദനം ഉള്‍ക്കൊണ്ട് അനേകം മിഷനറിമാര്‍ ലോകത്തിന്റെ ആത്മീക അന്ധകാരപ്രദേശങ്ങളിലേക്ക് സുവിശേഷവുമായി യാത്രയായി. എങ്കിലും ടെഡ്‌വര്‍ത്തിലെ കൊട്ടാരത്തില്‍ ജനിച്ച് ആഫ്രിക്കയിലെ കുടിലില്‍ മരിച്ച് ആഫ്രിക്കന്‍ നരഭോജികളുടെ ഹൃദയത്തില്‍ രാജാവായി വാണ സ്റ്റഡിനോളം ലോകചരിത്രത്തെ ക്രിസ്തുസ്‌നേഹത്താല്‍ മുറുക്കികെട്ടിയ ത്യാഗിയായ ദൈവഹൃദയമുളളവന്‍ മറ്റാരും ഉണ്ടായിട്ടില്ല.

ഒരോയൊരു ജീവിതം അത് വേഗം തീര്‍ന്നുപോകും. ക്രിസ്തുവിനുവേണ്ടി ചെയ്യുന്നതുമാത്രം നിലനില്ക്കും എന്ന സ്റ്റഡിന്റെ വാക്കുകള്‍ നമ്മുടെ ജീവിതത്തില്‍ അളവുകോലായി തീര്‍ന്നിരുന്നെങ്കില്‍ എന്ന് ആശംസിക്കുന്നു.

  • Trinity Group Inc
  • Anna Properties