Federal Bank
Royal-Malabar
Silk Villagio
Lulu gold

വിവാഹ ജീവിതത്തിലെ പ്രകാശഗോപുരങ്ങള്‍

കൗണ്‍സിലിംഗ് കോര്‍ണര്‍

വിവാഹ ജീവിതത്തെ പൂറമേനിന്നു നോക്കുന്നവര്‍ക്കിതൊരു ആശ്ചര്യമോ അതിശയമോ ആവാം. അടുത്തറിയുക എന്നതാണ് കുടുംബന്ധത്തിന്റെ കാതല്‍.
പണ്ടൊക്കെ ചെറുപ്പക്കാരികള്‍ വാരികയിലെ നായകനെപ്പോലൊരാളെ സ്വപ്നം കണ്ടിരുന്നു പക്ഷേ ഇന്ന് നിശ്ചിത കാഴ്ചപ്പാടുകളാണ് അവരെ വിവാഹത്തോടടുപ്പിക്കുന്നത്. പിന്നീടവരുടെ സ്വന്തം ജീവിതത്തില്‍ വന്നുചേരുന്ന സാഹചര്യങ്ങളില്‍ പൊരുത്തപ്പെട്ട് അവരുടെ ശീലങ്ങളില്‍ മനസ്സുവച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.
വൈകുന്നേരം സാധനങ്ങളുമായി പടികടന്നെത്തുന്ന ഭര്‍ത്താവിന്റെ മുമ്പില്‍ ”ഇതുവേണ്ടായിരുന്നു” എന്ന നിര്‍ബന്ധത്തോടെ നില്‍ക്കുന്നതില്‍ ഭേദം സന്തോഷത്തോടെ അതൊരു കോണില്‍ ചേര്‍ക്കുന്ന ഭാര്യമാരുടെ സമീപനം എത്ര നല്ലതാണ്. ആ ധാരണയായിരിക്കും കുടുംബബന്ധത്തെ അടിപ്പിക്കുന്നത്. പൊളളുന്ന പാത്രത്തില്‍ നിന്ന് കൈയ്യിലേറ്റ ചൂട് വകവയ്ക്കാതെ ഭാര്യ ഭര്‍ത്താവിനു കൊടുക്കുന്ന ചായയ്ക്കു പോലും ഒരു പരസ്പര ധാരണയുടെ സുഗന്ധം ഉണ്ടാവാം.
ഓരോ വ്യക്തിക്കും ഓരോ സങ്കല്പങ്ങളാണ്. നീണ്ട മുടി വേണം. നല്ല നിറം വേണം, സ്മാര്‍ട്ടാവണം എന്നതുപോലെ സ്ത്രീകള്‍ക്കും അവരവരുടേതായ സങ്കല്പങ്ങള്‍കാണാം. യഥാര്‍ത്ഥ ജീവിതത്തില്‍ ഇതിനൊക്കെ അപ്പുറം പല ഘടകങ്ങളും പിന്നീട് വന്നു ചേരും. ചിലര്‍ പെരുമാറ്റത്തെ മുന്‍നിര്‍ത്തിയും ഇവയൊക്കെ കണക്കു കൂട്ടുകയും അവനോന്‍ തന്നെ അഡ്ജസ്റ്റു ചെയ്യുകയും ചെയ്യുന്നു.
കല്യാണം കഴിക്കുന്നതിനു മുമ്പ് പരസ്പരം സംസാരിച്ച് ആശയങ്ങള്‍ പങ്കുവച്ച് വളരെ ആകാംക്ഷയോടെ ജീവിതം തുടങ്ങുന്ന ചിലരുടെ കാര്യം എടുക്കാം. പിന്നീട് എനിക്ക് ഈ കാറ് വേണം, ഈ സാരി വേണമൊന്നൊക്കെ പറഞ്ഞുതുടങ്ങി അവസാനം ഇരുവരും രണ്ടു വഴി പോകുന്നതു കാണാം. ആവശ്യങ്ങള്‍ രണ്ടും ഭിന്ന തലത്തില്‍ ആകുമ്പോള്‍ അതിനൊരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുക എന്നതാവാം ആദ്യത്തെ നടപടി. തങ്ങളുടെ ആവശ്യങ്ങളെ ജീവിത പരിതസ്ഥിതിക്കനുസരിച്ച് മാറ്റിവിടുമ്പോള്‍ വിവാഹ ജീവിതം സുഖമമായി മുന്നോട്ടു പോകുന്നു.
സായാഹ്നത്തില്‍ കടല്‍ തീരത്തിലോ പാര്‍ക്കിലോ കടലകൊറിച്ചും തമാശകള്‍ പറഞ്ഞും ദാമ്പത്യത്തിന്റെ നല്ല വശങ്ങളെ ആഘോഷിക്കുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു ഒഴുക്കുപോലെ അവരുടെ ദു:ഖങ്ങളും സംഘര്‍ഷങ്ങളും അലിഞ്ഞുപോകുന്നു. ജീവിതത്തില്‍ ഒരു പുതുമ സൃഷ്ടിക്കപ്പെടുന്നു. എപ്പോള്‍ ഇതിനിടയില്‍ മതില്‍കെട്ടുകള്‍ ഉയര്‍ന്നുവരുന്നുവോ അപ്പോള്‍ എല്ലാം തകിടം മറിയും. നിരന്തരം കുടുംബകോടതികളില്‍ കയറിയിറങ്ങുന്നവരെ കാണാം. പണ്ട് കറിക്കലം പൊട്ടിച്ചും അല്ലെങ്കില്‍ ചൂലെടുത്തും തീര്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഇന്നൊരു ഫാഷന്‍ പോലെ കോടതിവരാന്തയിലൂടെ കടന്നുപോകുന്നു.
കുടുംബ ജീവിതം ഒരു നീണ്ട യാത്രയാണ്. പവിത്രമായ നമ്മുടെ ചില നാട്ടുവര്‍ത്തമാനങ്ങള്‍പോലെ ”അവള്‍ക്ക് കയ്യിലും കഴുത്തിലും നിറയെ ആഭരണങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ രണ്ടിന്റെയന്ന് അവള്‍ അവളുടെ വീട്ടില്‍ ചെന്നു.” മനസ്സിന്റെ ആഭരണമാണ് ഏറ്റവും പ്രധാനം. നമ്മളുടെ സമൂഹത്തില്‍ കല്യാണം പോലും ഒരു അഭിമാനത്തിന്റെ രൂപമായി മാറി. പക്ഷെ ആ അഭിമാനം തുടര്‍ന്നും പരിപാലിക്കപ്പെടേണ്ടതുണ്ട്. ഒരു ബഷീര്‍ കഥയില്‍ നായകന്‍ നായികയോട് ചോദിക്കുന്നതുപോലെ ”നാരായണി നീ സുന്ദരിയാണ് നിന്റെ ശബ്ദം കേട്ടാലറിയാം.” അതുവരെയും ഒരിക്കലും കാണാത്ത ആ സൗന്ദര്യത്തെ അദ്ദേഹം തിരിച്ചറിയുന്നതുപോലെ കണ്ടുമുട്ടാത്ത രണ്ടു വ്യക്തികള്‍ തമ്മില്‍ പരസ്പരം അറിയുന്നതാണ് വിവാഹജീവിതം. അതിനെ യോജിപ്പിക്കുന്ന ദൈവികസാന്നിധ്യം ഈ ബന്ധത്തെ ഏറ്റവും പവിത്രവും വിലയേറിയതുമായി മാറ്റുന്നു. ഇത് നമ്മള്‍ അറിയുകയും ഉള്‍ക്കൊള്ളുകയും വേണം.

  • Trinity Group Inc
  • Anna Properties